Wednesday, August 29, 2007

ഓണം കഴിഞ്ഞൂ....

ഓണം കഴിഞ്ഞൂ....

കൊഴിഞ്ഞ കുറേയേറെ ഓര്‍മ്മകള്‍..

ഓണപ്പാട്ടില്ല...

ഓണത്തുമ്പിയും

ഓണക്കളിയുമില്ല...

ഓണപ്പൂക്കളും

പൂക്കളവുമില്ല..

ഇല്ലൊട്ടു നേരവുമതോര്‍ക്കാന്‍ പോലും

അല്ലേല്‍ തന്നെ ഓര്‍ക്കലൊക്കെ

ബുദ്ധിജീവികള്‍ക്കല്ലേ???

ജീവിതത്തെ "ജീവിതം"ആക്കാന്‍

നോക്കണ നമുക്കെന്തോര്‍മ്മ!!!

പക്ഷെ!!!!!

ഓര്‍മ്മകള്‍ പോലും

അന്യമാകുന്ന "നമ്മള്‍"

നഷ്ടപ്പെടലിന്‍റെ ശൂന്യത

അറിയാതെ....

അറിഞ്ഞു കൊണ്ടറിയാതെ.....

പരസ്പരം മറന്നു പോയ

നമ്മള്‍....
എന്‍റെ ജനല്‍പ്പാളിയിക്കുമപ്പുറം
തകര്‍ത്തുപെയ്യുന്ന കര്‍ക്കിടകമഴ...
ആ മഴയില്‍ ഒരു മഴത്തുള്ളിയാകാന്‍കൊതിക്കുന്ന ഞാനും
എന്‍റെ സ്വപ്നങ്ങളും.....
ഒരു മഴത്തുമ്പിയെപ്പോലെ പാറിപ്പറക്കുന്ന മനസ്സേ...
കൊഴിയാതിരിക്കുമോ ഒരുനാളില്‍നിന്‍റെ ലോലമാം ചിറകുകള്‍....
അന്ന് നീ അറിയാതിരിക്കട്ടെ കൈവിടും ജീവന്‍റെ നൊമ്പരം....

Monday, July 16, 2007

തിരിച്ചറിവ്

തിരിച്ചറിവ് നഷ്ടപ്പെടുന്നു.....
സത്യമേത്,മിഥ്യയേത്?
നിറം കെട്ട കനവുകള്‍നിറഞ്ഞ മിഴികള്‍

വിശ്വാസത്തിന്‍ വന്‍മരത്തിന്‍കടയ്ക്കല്‍വീഴുന്നുവോ
അവിശ്വാസത്തിന്‍ പൊന്‍മഴു??
നിലാവിനെ മറയ്ക്കുംമഴമേഘം
പെയ്യാന്‍ മറന്നു നില്‍ക്കുന്നു ചുറ്റിലും...
മറകള്‍-മനപ്പൂര്‍വ്വംസ്രിഷ്ടിച്ചതുംഅല്ലാത്തതും.
നെന്ചേപിളര്‍ക്കും വാക്കുകള്‍....
തീയിനേക്കാള്‍ പൊള്ളുന്ന വാക്ക്...
മനസ്സിന്നാകാശം നിറയെ മഴത്തുമ്പികള്‍...
സ്വയമേ ചിറകു കൊഴിഞ്ഞ്
നിലത്തുവീണുപിടയും മഴത്തുമ്പികള്‍...
ജീവിതം ചിറകറ്റുപോകുമ്പോഴുള്ള നൊമ്പരം,
മഴത്തുമ്പികള്‍ക്കറിയാവുന്നതെങ്ങനെ നാമറിയാന്‍???
അറിയും, പലപ്പഴായ്..
സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍...
സ്വയം മനസ്സിലാകാനാകാതെ നില്‍ക്കുമ്പോള്‍..
അങ്ങനെ പലപ്പഴായ്...
ചിറകറ്റുപോകും ജീവന്‍റെ വേദന അറിയും..
.തിരിച്ചറിയാത്തവേദന....
വെറും വേദന......
ഒരുപാട് ദൂരം പോകണം...
ചിറകുകള്‍ കരിയുന്ന പോലെ...
കരയുവാനാകാത്ത മിഴികളില്‍,
നിറയുന്നതേതുജന്മത്തിന്‍ ആര്‍ദ്രത???
ചിറകുകള്‍ക്കു മുകളില്‍ കത്തിയെരിയും ജന്മദോഷങ്ങള്‍
ചുറ്റുംകേള്‍ക്കുന്നൂ വെടിയൊച്ച...
വീഴുന്നുവോ...താഴേക്ക്...
.ഒരുപിടിവള്ളി??
ഒരു താങ്ങ്
എവിടേ???
എവിടേ??

Friday, July 6, 2007

എന്‍റെ....

വിരല്‍ത്തുമ്പിലാരോ പിടിച്ചിരിക്കുന്നു...
എന്‍റെ ചെളിപ്പാതയ്ക്കിരുവശവും
നീലക്കോളമ്പി പ്പൂക്കള്‍...
വഴിതെറ്റുമോര്മ്മപ്പൂക്കള്‍ഏതോ ചരല്‍ക്കുന്നുകയറുന്നു....
അവിടെ ഒരൊറ്റപ്പെട്ട മരത്തിന്‍റെ നിഴല്‍...
ശൂന്യതയിലേക്കു കൂപ്പുകുത്തുന്നൂ,
എന്‍റെ ഓര്‍മ്മയും ഓര്‍മ്മത്തെറ്റുകളും.....
തിരികെ ക്കിട്ടാത്ത ഓര്‍മകള്‍....
തീരം തേടി അലയുന്ന ചിന്തകള്‍....
എല്ലാം ആ ഒറ്റപ്പെട്ട മരത്തിന്‍ നിഴലില്‍..
ഒന്നുവിതുമ്പുവാന്‍ പോലുമാവാതെ...
ചരല്‍ക്കുന്നിന്നുച്ചിയില്‍....
ഒന്നും പ്രതീക്ഷയില്ലാത്തവരെപ്പോലെ.....

Sunday, July 1, 2007

ഒരുനീണ്ടചിന്ത...

ഇരുട്ടിനെ സ്വയം ധരിച്ചൂ്‌ മിഴികളില്‍..
ഈയമുരുക്കിയൊഴിച്ചൂ-പാഴ്വാക്കാല്‍ കാതില്‍...
മനസ്സിന്‍ തൊലിപ്പുറം ചുക്കിച്ചുളിഞ്ഞൂ,
മോഹങ്ങളാലും മോഹഭംഗങ്ങളാലും...
"തൊടരുത്"-മനസ്സിനെ വിലക്കുന്നൂഇച്ഛാഭംഗങ്ങള്‍..
ഒരുകാതമകലെ നിന്നായിക്കോളൂ...
ബന്ധങ്ങളുംപിന്നെ "സ്വന്തങ്ങളും"
വിലക്കുന്നൂ എന്‍റെ മുറിപ്പെട്ടമനസ്സ്...
ഇവിടെ എനിക്കു ചുറ്റും
തിരക്കിന്‍റെ മേലങ്കിയണിഞ്ഞവര്‍...
കിരാതന്റിത്തമാടുന്നൂ,
ശയ്യാവലമ്പിയാംപാഴ്മോഹങ്ങള്‍.
കണ്ണുകളിന്നു വിവര്‍ണ്ണമ്..
ഒരുതിരുനാളമുണര്‍ന്നിരുന്നൂ
അവയിലോരോന്നിലും ഒരിക്കല്‍...
നീചരാഗങ്ങളാലപിക്കുംശപ്തഗന്ധര്‍വ്വ
വീണയോഇന്നെന്‍റെ മനസ്സിന്നകത്തളങ്ങള്‍..
സ്വയംവരുത്തിവക്കുന്നതെന്നാശ്വസിക്കാം
പഴികേള്‍ക്കാന്‍"വിധി"യിന്നിവിടെ വേണ്ട.
ആകില്ല പഴിക്കാന്‍,നിമിഷങ്ങളെ
പറിച്ചെറിയപ്പെടും ഓര്‍മ്മകള്‍,
വേരുമുറിയുംവേദന അറിയും മരം കണക്കെ...
അതിന്‍റെ തേങ്ങലാരറിയാന്‍...
അനിവാര്യതയെന്നു ചൊല്ലി
കാതുംകണ്ണും അടയ്ക്കാം..
കാലംപിന്നെയും മുന്നോട്ട്..
പിടിതരാന്‍ കൂട്ടാത്ത വിക്റിതിക്കുട്ടിയെപ്പോല്‍

Sunday, June 24, 2007

രൂപാന്തരങ്ങളായ്....

ജീവിതത്തോടുള്ള പ്രണയം....
അതു മൌനത്തിന്‍ പവിഴക്കൂട് പൊളിച്ചു വരും ശലഭമാകുമ്പോള്‍....
എനിയ്ക്കെന്‍റെ കാഴ്ചകള്‍-
ഒരു ജനല്‍പ്പാതിയിലൂടെ "നല്ലത്" എന്നു തോന്നെ....
ഓര്‍മ്മപ്പൂക്കള്‍ തേടും ശലഭങ്ങളായ്
ഞാനും എന്‍റെ മനസ്സും....
ഓരോ രൂപാന്തരങ്ങളിലെന്ന പോലെ...
പരസ്പരം ഇടകലറ്ന്ന്...മഴയും മെഘവുമായ്...
രാത്രിമഴയുടെ നേര്‍ത്ത -
അനുരാഗമായ്...
നനുത്ത വിങ്ങലായ്...
ജീവിതവും മരണവുമായ്...
അകലേയ്ക്കു....അകലേയ്ക്കു....
ഒരു പ്രയാണത്തിലെന്ന പോലെ....

Thursday, June 21, 2007

രാവിലെ...

പതിവുപോലെല്ലാം.....
മഴ....
ഈറനണിയിക്കും എന്‍റെ വഴിയെ...
അരികില്‍..ജനലരികില്‍...
ദൂരേയ്ക്കു നോക്കിയിരിക്കുന്ന ഓരോതീരങ്ങള്‍ എന്‍റെ സഹയാത്രികര്‍....
ചിറകുവീശിപ്പറക്കാന്‍ കൊതിക്കുന്ന മനസ്സും....
മുറുക്കെ അടച്ച മിഴികളുമായ്...
യാത്ര തുടങ്ങയായ്.....
പതിവു പോലെല്ലാം....

Sunday, June 17, 2007

വേദന...

വേദന വിഡ്ഢികള്‍ക്കു പറഞ്ഞിട്ടുള്ളത്..
വാഗ്ദാനങ്ങള്‍ തന്നിരുന്നോ??
വാക്കുകള്‍ മാത്രമേ പാലിക്കാതിരിക്കാവൂ??
മിഴികള്‍ പുഴയാണെന്നോ???
എന്നാലീപുഴചെന്നു ചേരുന്നതേതു കടലില്‍??
മനസ്സ്...കടലിന്‍റെ പരിച്ഛേദം!!!
കാലംകഴിച്ചതെന്തിനായ്??
ഇഷ്ടങ്ങളില്ലാത്ത്സ് പുറം ലോകം...മനുഷ്യര്‍ ക്രൂരമ്റ്ഗങ്ങളോ???
മുളയിലേ നുള്ളാതെ പൂ മൊട്ടിടവേ...
ഈറ്റാം കയ്യാല്‍ ബലി....
നുള്ളി നോവിക്കും വിക്രിതിക്കുട്ടിയെ
തള്ളിമാറ്റുവതെങ്ങനെ,ചിന്തിച്ചീല...
യന്ത്രപ്പാവകള്‍ നിറയും ലോകം...
വിശാലസുന്ദരനീലാകാശം നിറയും സ്വപ്നപ്പറവകള്‍....
സ്വാതന്ത്ര്യത്തിന്‍ കണങ്ങള്‍..
മനസ്സിന്‍റെ താളിലും സ്വപ്നമൊ??
വ്വാറാണ്ടു വിണ്ടു കീറിയ ഭൂവില്‍
മഴ പെയ്യട്ടെ....പയ്തിറങ്ങട്ടെ...

യാത്ര

കാഴ്ചകള്‍ പലതുണ്ട് ചുറ്റിലും...
പലതും മനസ്സെ പച്ചയ്ക്ക് കൊല്ലുന്നു...
പിടിച്ചുലയ്ക്കുന്നു പലവിധ ചിന്തകള്‍...
അസ്ഥികളെ ജീര്‍ണ്ണിപ്പിക്കും ചിന്തകള്‍....
പഴയൊരു പുസ്തകത്താളിന്‍റെ ഗന്ധം
ജീറ്ണ്ണിച്ചപഴമതന്‍ ഗന്ധം...
ഉയരുന്നു ആ ഗന്ധം എല്ലാറ്റിനും മേലെ...
ഒരു മുഖം..പുച്ഛരസം നിറയും മുഖം...വേറെ ആരുടെയുമല്ല...എന്‍റെ സ്വന്തം മുഖം...
നിരാസങ്ങളേറ്റു വാങ്ങി ഇനി ഏതു-
പാതാളസീമ തേടി... ഇനി ഈ യാത്ര...
ഒരേകാന്തസന്ചാരിയായ്...
നിര്‍ന്നിമേഷയായ്...ഏതോ ഒറ്റയടിപ്പാതയിലൂടെ...ഏതോ കാല്പ്പാടു തേടുന്നപോല്‍...