തിരിച്ചറിവ് നഷ്ടപ്പെടുന്നു.....
സത്യമേത്,മിഥ്യയേത്?
നിറം കെട്ട കനവുകള്‍നിറഞ്ഞ മിഴികള്‍
വിശ്വാസത്തിന്‍ വന്‍മരത്തിന്‍കടയ്ക്കല്‍വീഴുന്നുവോ
അവിശ്വാസത്തിന്‍ പൊന്‍മഴു??
നിലാവിനെ മറയ്ക്കുംമഴമേഘം
പെയ്യാന്‍ മറന്നു നില്‍ക്കുന്നു ചുറ്റിലും...
മറകള്‍-മനപ്പൂര്‍വ്വംസ്രിഷ്ടിച്ചതുംഅല്ലാത്തതും.
നെന്ചേപിളര്‍ക്കും വാക്കുകള്‍....
തീയിനേക്കാള്‍ പൊള്ളുന്ന വാക്ക്...
മനസ്സിന്നാകാശം നിറയെ മഴത്തുമ്പികള്‍...
സ്വയമേ ചിറകു കൊഴിഞ്ഞ്
നിലത്തുവീണുപിടയും മഴത്തുമ്പികള്‍...
ജീവിതം ചിറകറ്റുപോകുമ്പോഴുള്ള നൊമ്പരം,
മഴത്തുമ്പികള്‍ക്കറിയാവുന്നതെങ്ങനെ നാമറിയാന്‍???
അറിയും, പലപ്പഴായ്..
സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍...
സ്വയം മനസ്സിലാകാനാകാതെ നില്‍ക്കുമ്പോള്‍..
അങ്ങനെ പലപ്പഴായ്...
ചിറകറ്റുപോകും ജീവന്‍റെ വേദന അറിയും..
.തിരിച്ചറിയാത്തവേദന....
വെറും വേദന......
Monday, July 16, 2007
Subscribe to:
Post Comments (Atom)

1 comment:
മേഘത്തിന്‍റ്റെ മാറില്‍ നിന്നടര്‍ന്ന്
ഒരു മരണത്തെ പുല്‍കുന്ന മഴത്തുമ്പിയുടെ
നിസ്സഹായത....
വീണുടയുന്ന സ്വപ്നങ്ങളുടെ വേദന...
നന്നായിരിക്കുന്നു...
Post a Comment