Sunday, July 1, 2007

ഒരുനീണ്ടചിന്ത...

ഇരുട്ടിനെ സ്വയം ധരിച്ചൂ്‌ മിഴികളില്‍..
ഈയമുരുക്കിയൊഴിച്ചൂ-പാഴ്വാക്കാല്‍ കാതില്‍...
മനസ്സിന്‍ തൊലിപ്പുറം ചുക്കിച്ചുളിഞ്ഞൂ,
മോഹങ്ങളാലും മോഹഭംഗങ്ങളാലും...
"തൊടരുത്"-മനസ്സിനെ വിലക്കുന്നൂഇച്ഛാഭംഗങ്ങള്‍..
ഒരുകാതമകലെ നിന്നായിക്കോളൂ...
ബന്ധങ്ങളുംപിന്നെ "സ്വന്തങ്ങളും"
വിലക്കുന്നൂ എന്‍റെ മുറിപ്പെട്ടമനസ്സ്...
ഇവിടെ എനിക്കു ചുറ്റും
തിരക്കിന്‍റെ മേലങ്കിയണിഞ്ഞവര്‍...
കിരാതന്റിത്തമാടുന്നൂ,
ശയ്യാവലമ്പിയാംപാഴ്മോഹങ്ങള്‍.
കണ്ണുകളിന്നു വിവര്‍ണ്ണമ്..
ഒരുതിരുനാളമുണര്‍ന്നിരുന്നൂ
അവയിലോരോന്നിലും ഒരിക്കല്‍...
നീചരാഗങ്ങളാലപിക്കുംശപ്തഗന്ധര്‍വ്വ
വീണയോഇന്നെന്‍റെ മനസ്സിന്നകത്തളങ്ങള്‍..
സ്വയംവരുത്തിവക്കുന്നതെന്നാശ്വസിക്കാം
പഴികേള്‍ക്കാന്‍"വിധി"യിന്നിവിടെ വേണ്ട.
ആകില്ല പഴിക്കാന്‍,നിമിഷങ്ങളെ
പറിച്ചെറിയപ്പെടും ഓര്‍മ്മകള്‍,
വേരുമുറിയുംവേദന അറിയും മരം കണക്കെ...
അതിന്‍റെ തേങ്ങലാരറിയാന്‍...
അനിവാര്യതയെന്നു ചൊല്ലി
കാതുംകണ്ണും അടയ്ക്കാം..
കാലംപിന്നെയും മുന്നോട്ട്..
പിടിതരാന്‍ കൂട്ടാത്ത വിക്റിതിക്കുട്ടിയെപ്പോല്‍

1 comment:

ഷംസ്-കിഴാടയില്‍ said...

കാര്‍ത്തു..കേട്ടിട്ടില്ലെ...
കാലമിമ്മട്ടു കടന്നു പോവും..
കാണുന്നതെല്ലാമകന്നു മാറും..
അത്രയ്ക്കടുത്തവര്‍ നമ്മള്‍പോലും..
അശ്രുവാര്‍ത്തങ്ങിരുന്നു പോവും...

കാലത്തിന്‍റ്റെ പെരുമഴയത്ത്...
കുത്തിയൊഴുകിയ...ഓര്‍മകള്‍..
മനസ്സിന്‍റ്റെ സാഗരത്തിലിന്നും തലതല്ലി തകരുന്ന തിരയാവുന്നു അല്ലെ കാര്‍ത്തു...