Friday, July 6, 2007

എന്‍റെ....

വിരല്‍ത്തുമ്പിലാരോ പിടിച്ചിരിക്കുന്നു...
എന്‍റെ ചെളിപ്പാതയ്ക്കിരുവശവും
നീലക്കോളമ്പി പ്പൂക്കള്‍...
വഴിതെറ്റുമോര്മ്മപ്പൂക്കള്‍ഏതോ ചരല്‍ക്കുന്നുകയറുന്നു....
അവിടെ ഒരൊറ്റപ്പെട്ട മരത്തിന്‍റെ നിഴല്‍...
ശൂന്യതയിലേക്കു കൂപ്പുകുത്തുന്നൂ,
എന്‍റെ ഓര്‍മ്മയും ഓര്‍മ്മത്തെറ്റുകളും.....
തിരികെ ക്കിട്ടാത്ത ഓര്‍മകള്‍....
തീരം തേടി അലയുന്ന ചിന്തകള്‍....
എല്ലാം ആ ഒറ്റപ്പെട്ട മരത്തിന്‍ നിഴലില്‍..
ഒന്നുവിതുമ്പുവാന്‍ പോലുമാവാതെ...
ചരല്‍ക്കുന്നിന്നുച്ചിയില്‍....
ഒന്നും പ്രതീക്ഷയില്ലാത്തവരെപ്പോലെ.....

2 comments:

ഷംസ്-കിഴാടയില്‍ said...

ormakal namme aalkootaathil polum thanichaakkum....
vittupiriyaatha nizhalpole...
oro kaalveyppinum koode....

nannaayittund kaarthu...

saijith said...

എന്തിനാ എപ്പോഴും ഇങ്ങനെ ഓറ്റപെടുന്നതിനെ കുറിച്ചു എഴുതി കൊണ്ടിരിക്കുന്നത്‌?പിന്നെ ഓര്‍മകള്‍ അതു മനോഹരമായി അവിഷ്കരിച്ചിട്ടുണ്ട്‌ ചെറുതാണെങ്കിലും മനോഹരമാണ്‌ 'എന്റെ' എന്ന കവിത എല്ലാരും ചരടു പൊട്ടിയ പട്ടം പോലെ ആണ് പ്രതീക്ഷകള്‍ നശിച്ചു എങ്ോ പറന്നു പോയി കൊണ്ടേ ഇരിക്കുന്നു പിന്നെ ഓരോരുത്തരും കരുതതും ആ പട്ടം ഞാന്‍ ആണ് ഞാന്‍ മാത്രം ആണ് അല്ല അതു തെറ്റാണ് കാര്‍തതു ഒട്ടുമിക്കപേരും ഇതുപോലൊക്കെ തന്നെ ആണ്..........