തിരിച്ചറിവ് നഷ്ടപ്പെടുന്നു.....
സത്യമേത്,മിഥ്യയേത്?
നിറം കെട്ട കനവുകള്‍നിറഞ്ഞ മിഴികള്‍
വിശ്വാസത്തിന്‍ വന്‍മരത്തിന്‍കടയ്ക്കല്‍വീഴുന്നുവോ
അവിശ്വാസത്തിന്‍ പൊന്‍മഴു??
നിലാവിനെ മറയ്ക്കുംമഴമേഘം
പെയ്യാന്‍ മറന്നു നില്‍ക്കുന്നു ചുറ്റിലും...
മറകള്‍-മനപ്പൂര്‍വ്വംസ്രിഷ്ടിച്ചതുംഅല്ലാത്തതും.
നെന്ചേപിളര്‍ക്കും വാക്കുകള്‍....
തീയിനേക്കാള്‍ പൊള്ളുന്ന വാക്ക്...
മനസ്സിന്നാകാശം നിറയെ മഴത്തുമ്പികള്‍...
സ്വയമേ ചിറകു കൊഴിഞ്ഞ്
നിലത്തുവീണുപിടയും മഴത്തുമ്പികള്‍...
ജീവിതം ചിറകറ്റുപോകുമ്പോഴുള്ള നൊമ്പരം,
മഴത്തുമ്പികള്‍ക്കറിയാവുന്നതെങ്ങനെ നാമറിയാന്‍???
അറിയും, പലപ്പഴായ്..
സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍...
സ്വയം മനസ്സിലാകാനാകാതെ നില്‍ക്കുമ്പോള്‍..
അങ്ങനെ പലപ്പഴായ്...
ചിറകറ്റുപോകും ജീവന്‍റെ വേദന അറിയും..
.തിരിച്ചറിയാത്തവേദന....
വെറും വേദന......
Monday, July 16, 2007
Friday, July 6, 2007
എന്‍റെ....
വിരല്‍ത്തുമ്പിലാരോ പിടിച്ചിരിക്കുന്നു...
എന്‍റെ ചെളിപ്പാതയ്ക്കിരുവശവും
നീലക്കോളമ്പി പ്പൂക്കള്‍...
വഴിതെറ്റുമോര്മ്മപ്പൂക്കള്‍ഏതോ ചരല്‍ക്കുന്നുകയറുന്നു....
അവിടെ ഒരൊറ്റപ്പെട്ട മരത്തിന്‍റെ നിഴല്‍...
ശൂന്യതയിലേക്കു കൂപ്പുകുത്തുന്നൂ,
എന്‍റെ ഓര്‍മ്മയും ഓര്‍മ്മത്തെറ്റുകളും.....
തിരികെ ക്കിട്ടാത്ത ഓര്‍മകള്‍....
തീരം തേടി അലയുന്ന ചിന്തകള്‍....
എല്ലാം ആ ഒറ്റപ്പെട്ട മരത്തിന്‍ നിഴലില്‍..
ഒന്നുവിതുമ്പുവാന്‍ പോലുമാവാതെ...
ചരല്‍ക്കുന്നിന്നുച്ചിയില്‍....
ഒന്നും പ്രതീക്ഷയില്ലാത്തവരെപ്പോലെ.....
എന്‍റെ ചെളിപ്പാതയ്ക്കിരുവശവും
നീലക്കോളമ്പി പ്പൂക്കള്‍...
വഴിതെറ്റുമോര്മ്മപ്പൂക്കള്‍ഏതോ ചരല്‍ക്കുന്നുകയറുന്നു....
അവിടെ ഒരൊറ്റപ്പെട്ട മരത്തിന്‍റെ നിഴല്‍...
ശൂന്യതയിലേക്കു കൂപ്പുകുത്തുന്നൂ,
എന്‍റെ ഓര്‍മ്മയും ഓര്‍മ്മത്തെറ്റുകളും.....
തിരികെ ക്കിട്ടാത്ത ഓര്‍മകള്‍....
തീരം തേടി അലയുന്ന ചിന്തകള്‍....
എല്ലാം ആ ഒറ്റപ്പെട്ട മരത്തിന്‍ നിഴലില്‍..
ഒന്നുവിതുമ്പുവാന്‍ പോലുമാവാതെ...
ചരല്‍ക്കുന്നിന്നുച്ചിയില്‍....
ഒന്നും പ്രതീക്ഷയില്ലാത്തവരെപ്പോലെ.....
Sunday, July 1, 2007
ഒരുനീണ്ടചിന്ത...
ഇരുട്ടിനെ സ്വയം ധരിച്ചൂ് മിഴികളില്‍..
ഈയമുരുക്കിയൊഴിച്ചൂ-പാഴ്വാക്കാല്‍ കാതില്‍...
മനസ്സിന്‍ തൊലിപ്പുറം ചുക്കിച്ചുളിഞ്ഞൂ,
മോഹങ്ങളാലും മോഹഭംഗങ്ങളാലും...
"തൊടരുത്"-മനസ്സിനെ വിലക്കുന്നൂഇച്ഛാഭംഗങ്ങള്‍..
ഒരുകാതമകലെ നിന്നായിക്കോളൂ...
ബന്ധങ്ങളുംപിന്നെ "സ്വന്തങ്ങളും"
വിലക്കുന്നൂ എന്‍റെ മുറിപ്പെട്ടമനസ്സ്...
ഇവിടെ എനിക്കു ചുറ്റും
തിരക്കിന്‍റെ മേലങ്കിയണിഞ്ഞവര്‍...
കിരാതന്റിത്തമാടുന്നൂ,
ശയ്യാവലമ്പിയാംപാഴ്മോഹങ്ങള്‍.
കണ്ണുകളിന്നു വിവര്‍ണ്ണമ്..
ഒരുതിരുനാളമുണര്‍ന്നിരുന്നൂ
അവയിലോരോന്നിലും ഒരിക്കല്‍...
നീചരാഗങ്ങളാലപിക്കുംശപ്തഗന്ധര്‍വ്വ
വീണയോഇന്നെന്‍റെ മനസ്സിന്നകത്തളങ്ങള്‍..
സ്വയംവരുത്തിവക്കുന്നതെന്നാശ്വസിക്കാം
പഴികേള്‍ക്കാന്‍"വിധി"യിന്നിവിടെ വേണ്ട.
ആകില്ല പഴിക്കാന്‍,നിമിഷങ്ങളെ
പറിച്ചെറിയപ്പെടും ഓര്‍മ്മകള്‍,
വേരുമുറിയുംവേദന അറിയും മരം കണക്കെ...
അതിന്‍റെ തേങ്ങലാരറിയാന്‍...
അനിവാര്യതയെന്നു ചൊല്ലി
കാതുംകണ്ണും അടയ്ക്കാം..
കാലംപിന്നെയും മുന്നോട്ട്..
പിടിതരാന്‍ കൂട്ടാത്ത വിക്റിതിക്കുട്ടിയെപ്പോല്‍
ഈയമുരുക്കിയൊഴിച്ചൂ-പാഴ്വാക്കാല്‍ കാതില്‍...
മനസ്സിന്‍ തൊലിപ്പുറം ചുക്കിച്ചുളിഞ്ഞൂ,
മോഹങ്ങളാലും മോഹഭംഗങ്ങളാലും...
"തൊടരുത്"-മനസ്സിനെ വിലക്കുന്നൂഇച്ഛാഭംഗങ്ങള്‍..
ഒരുകാതമകലെ നിന്നായിക്കോളൂ...
ബന്ധങ്ങളുംപിന്നെ "സ്വന്തങ്ങളും"
വിലക്കുന്നൂ എന്‍റെ മുറിപ്പെട്ടമനസ്സ്...
ഇവിടെ എനിക്കു ചുറ്റും
തിരക്കിന്‍റെ മേലങ്കിയണിഞ്ഞവര്‍...
കിരാതന്റിത്തമാടുന്നൂ,
ശയ്യാവലമ്പിയാംപാഴ്മോഹങ്ങള്‍.
കണ്ണുകളിന്നു വിവര്‍ണ്ണമ്..
ഒരുതിരുനാളമുണര്‍ന്നിരുന്നൂ
അവയിലോരോന്നിലും ഒരിക്കല്‍...
നീചരാഗങ്ങളാലപിക്കുംശപ്തഗന്ധര്‍വ്വ
വീണയോഇന്നെന്‍റെ മനസ്സിന്നകത്തളങ്ങള്‍..
സ്വയംവരുത്തിവക്കുന്നതെന്നാശ്വസിക്കാം
പഴികേള്‍ക്കാന്‍"വിധി"യിന്നിവിടെ വേണ്ട.
ആകില്ല പഴിക്കാന്‍,നിമിഷങ്ങളെ
പറിച്ചെറിയപ്പെടും ഓര്‍മ്മകള്‍,
വേരുമുറിയുംവേദന അറിയും മരം കണക്കെ...
അതിന്‍റെ തേങ്ങലാരറിയാന്‍...
അനിവാര്യതയെന്നു ചൊല്ലി
കാതുംകണ്ണും അടയ്ക്കാം..
കാലംപിന്നെയും മുന്നോട്ട്..
പിടിതരാന്‍ കൂട്ടാത്ത വിക്റിതിക്കുട്ടിയെപ്പോല്‍
Subscribe to:
Comments (Atom)
