കാഴ്ചകള്‍ പലതുണ്ട് ചുറ്റിലും...
പലതും മനസ്സെ പച്ചയ്ക്ക് കൊല്ലുന്നു...
പിടിച്ചുലയ്ക്കുന്നു പലവിധ ചിന്തകള്‍...
അസ്ഥികളെ ജീര്‍ണ്ണിപ്പിക്കും ചിന്തകള്‍....
പഴയൊരു പുസ്തകത്താളിന്‍റെ ഗന്ധം
ജീറ്ണ്ണിച്ചപഴമതന്‍ ഗന്ധം...
ഉയരുന്നു ആ ഗന്ധം എല്ലാറ്റിനും മേലെ...
ഒരു മുഖം..പുച്ഛരസം നിറയും മുഖം...വേറെ ആരുടെയുമല്ല...എന്‍റെ സ്വന്തം മുഖം...
നിരാസങ്ങളേറ്റു വാങ്ങി ഇനി ഏതു-
പാതാളസീമ തേടി... ഇനി ഈ യാത്ര...
ഒരേകാന്തസന്ചാരിയായ്...
നിര്‍ന്നിമേഷയായ്...ഏതോ ഒറ്റയടിപ്പാതയിലൂടെ...ഏതോ കാല്പ്പാടു തേടുന്നപോല്‍...
Sunday, June 17, 2007
Subscribe to:
Post Comments (Atom)

1 comment:
ഒറ്റപ്പെടലിന്റെ..
ഒരു ചിത്രം...
നഷ്ടസൌഭാഗ്യങ്ങളുടെ ഒരു മഴ....
Post a Comment