Sunday, May 18, 2008

എന്‍റെ ചിന്തകള്‍....

പുകമറയില്‍ തിരയുവതേതു പുണ്യം??
കൂട്ടലും കിഴിക്കലും നടത്തി പലവുരു...
മന കണ്ണിലാകവേ തിമിരം പിടിച്ച പോല്‍...
കനവില്‍ കലക്കങ്ങള്‍ മാത്രം .
തെളിവാര്‍ന്ന ചിത്രങ്ങള്‍ ഒന്നുമില്ലിന്നിവിടെ...
തിരിഞ്ഞൊന്നു നോക്കവേ,കാഴ്ചകള്‍ ഒന്നോന്നാ-
യോടി ഒളിയ്ക്കുന്നു..ഇരുളിന്‍ മായ കണ്ണാടി തന്നിലായ്‌..
ഓര്‍മ്മക്കിളികള്‍ തന്‍ ചിറകടി ഒച്ച...
ദൂരേയ്ക്ക്..അങ്ങ് വിദൂരതയിലേയ്ക്കു പറന്നകലുന്ന പോലെ..
കാതുകളിലും കണ്ണുകളിലും ആശയക്കുഴപ്പത്തിന്‍കരിമ്പട്ടകെട്ടിയ പോല്‍...
എല്ലാം എന്നെ വിട്ടകലെയ്ക്ക്...
വളരുന്ന അകലങ്ങളും ഇരുളും മാത്രം ബാക്കിയായ പോല്‍...
ചെമക്കും ചക്രവാളം പുണരാന്‍ കൊതിച്ച്‌
ചിറകുകള്‍ വിരിച്ചതാ ദൂരേയ്ക്ക് പറക്കുന്നു..
ഏതോ സീമയിലെ ചെമപ്പ് കൊതിച്ച്‌ ,അവിടെ തങ്ങി നില്ക്കും
പൊട്ടു പോല്‍ കാണും ചരട് പൊട്ടിയ പട്ടങ്ങളായ്
എന്‍റെ ചിന്തകള്‍ .....
എന്നെ തനിച്ചാക്കി പറന്നകലും എന്‍റെ ചിന്തകള്‍....

6 comments:

ഉപാസന || Upasana said...

varikaL feelimNG thqarunnuNT
koLLaam
:-)
Upasana

Off Topic : ente profile pic aanallO cherathe. athe aTichcheTuththO..!!!
:-)

Ranjith chemmad / ചെമ്മാടൻ said...

മനക്കന്നിലാകവേ
മനക്കണ്ണിലാകവേ

ഇരുളിലെയ്ക്..
ഇരുളിലേയ്ക്ക്

ചിറകടി ഒച്ച
ചിറകടിയൊച്ച

അടച്ച്ച്ചത്
അടച്ചത്

ചക്രവാളത്ത്തെ
ചക്രവാളത്തെ

സീമയിലോട്ടി
സീമയിലൊട്ടി

കവിത നന്ന്; പക്ഷേ അക്ഷരത്തെറ്റുകള്‍
അലോസരമാക്കുന്നു.
വായിച്ച്, തിരുത്തി പോസ്റ്റ് ചെയ്യൂ...

കാര്‍ത്തിക.... said...
This comment has been removed by the author.
കാര്‍ത്തിക.... said...

ഉപാസനയ്ക് :നന്ദി,വായിച്ചതിനും വായിച്ചു എന്നറിയിച്ചത്നും..



പിന്നെ ,"ചെരാത്‌" കാര്‍ത്തികയ്ക്കും(കാര്‍തൂനും) അവകാശപ്പെട്ടതല്ലേ??



അതെനിക്കൊരു കൂട്ടുകാരി സമ്മാനിച്ച ചിത്രാണ്‌...അപ്പൊ ഒരിക്കല്‍ കൂടി നന്ദി...



ഇനിയും കമന്‍റുകള്‍ സ്വീകാര്യം



രഞ്ജിത്ത് ചെമ്മാടിനു :ഹൃദയപൂര്‍വ്വം നന്ദി പറയുന്നു,തെറ്റുകള്‍ ചൂണ്ടി കാട്ടിയതിന്.



ഒരു പക്ഷെ എന്‍റെ ഫോണ്ടിന്‍റെ കുഴപ്പമാവാം,അല്ലേല്‍ എന്‍റെ ക്ഷമയില്ലായ്മയുമാകാം



തെറ്റുകള്‍ക്ക് കാരണം.താങ്കളുടെ പ്രേരണ,കുറച്ചു മാറ്റത്തിനു വഴി വച്ചു,അതിനും നന്ദി.



നിര്‍ദേശങ്ങള്‍ എല്ലായ്പോഴും സ്വീകാര്യം എന്ന് ഹൃദയപൂര്‍വ്വം അറിയിച്ചോട്ടെ.



കാര്‍ത്തു

ശ്രീ said...

എഴുത്ത് നന്നായിട്ടുണ്ട്.

Sureshkumar Punjhayil said...

Good Work, Best Wishes...!!!